ലഖ്നൗ:
സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ കേരളത്തിന് തോൽവി. റെയിൽവേസ് 32 റൺസിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് മാത്രമാണ് നേടാനായത്.
ടോസ് നേടിയ കേരളം റെയിൽവേസിനെ ആദ്യം ബാറ്റ് ചെയ്യാനയക്കുകയായിരുന്നു. ഓപ്പണർമാരായ ശിവം ചൗധരിയും അക്ഷത് പാണ്ഡെയും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് റെയിൽവേസിന് നല്കിയത്. എന്നാൽ ഇരുവരെയും ഷറഫുദ്ദീൻ പുറത്താക്കി. ശിവം ചൗധരി 24ഉം അക്ഷത് പാണ്ഡെ പത്തും റൺസ് നേടി. മധ്യനിരയിൽ രവി സിങ്ങിൻ്റെയും നവനീത് വിർക്കിൻ്റെയും പ്രകടനമാണ് റെയിൽവേസിൻ്റെ സ്കോർ 149ൽ എത്തിച്ചത്. നവനീത് 32ഉം രവി സിങ് 25ഉം റൺസെടുത്തു. ഇരുവരുടേതുമുൾപ്പടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ കെ എം ആസിഫിൻ്റെ പ്രകടനമാണ് കേരള ബൗളിങ് നിരയിൽ ശ്രദ്ധേയമായത്. അഖിൽ സ്കറിയയും ഷറഫുദ്ദീനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റെ ബാറ്റിങ് നിരയ്ക്ക് ഒരു ഘട്ടത്തിലും അവസരത്തിനൊത്ത് ഉയരാനായില്ല. ബാറ്റിങ് നിര ഒന്നാകെ തകർത്തടിഞ്ഞത് കേരളത്തിന് തിരിച്ചടിയായി.19 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസനാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. ഇടയ്ക്ക് അഖിൽ സ്കറിയയും സൽമാൻ നിസാറും ചേർന്നുള്ള കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കി. എന്നാൽ അതും ഏറെ നീണ്ടു നിന്നില്ല. സൽമാൻ നിസാർ 18ഉം അഖിൽ സ്കറിയ 16ഉം അഹ്മദ് ഇമ്രാൻ 12 റൺസും നേടി. മറ്റുള്ളവർ രണ്ടക്കം കാണാതെ മടങ്ങിയപ്പോൾ അങ്കിത് ശർമ്മ 15 റൺസുമായി പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അടൽ ബിഹാരി റായ് ആണ് റെയിൽവേസ് ബൗളിങ് നിരയിൽ തിളങ്ങിയത്. ശിവം ചൗധരി രണ്ട് വിക്കറ്റ് വീഴ്ത്തി.
more recommended stories
ACB Considers September 14 for India-Afghanistan T20INEW DELHI:As part of a special.
Zafin RISE 2026 Community Run Set for August 16 at TechnoparkTHIRUVANANTHAPURAM:Zafin, an AI platform company for.
ICC Rankings: Nashra Sandhu Among Notable Gainers as Pakistan’s Late Win Brings ProgressDUBAI:Pakistan’s consolation victory in the final.
Viren D’Silva Announces Debut Book The First SeasonKOCHI: The journey of the Kerala.
ORN.com Brings Europe Travel Story to Millions Through India-Sri Lanka Test Series PartnershipMUMBAI:ORN.com, a company committed to making.
Techies’ Football Tourney Kicks Off at TechnoparkTHIRUVANANTHAPURAM:Showcasing the on-ground skill and talent.
Argentina Lend Support to Infantino Amid FIFA TurmoilBUENOS AIRES:The Argentine Football Association (AFA).
Abhishek Mohan Appointed Head Coach of Trivandrum RoyalsTHIRUVANANTHAPURAM:Former Kerala pace bowler and coach.
Trivandrum Royals Bank on Strength in KCL; Krishna Prasad Retained as CaptainTHIRUVANANTHAPURAM:Trivandrum Royals have retained Krishna Prasad.
Speedo India Launches Athlete Advancement ProgramMUMBAI:Page Industries Ltd., the exclusive licensee.

