

കൊച്ചി:
ഇന്ത്യയിലെ മുന്‍നിര ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ പരിപാടിയായ നവോത്ഥാന മത്സരം ‘സാംസങ് സോള്‍വ് ഫോര്‍ ടുമാറോ 2025’ ന്റെ വിജയികളെ പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളെ സാങ്കേതിക വിദ്യയിലൂടെ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന ഈ മത്സരത്തിന്റെ നാലാം പതിപ്പില്‍ നാല് ടീമുകള്‍ മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടു.
വിജയികളായ പെര്‍സെവിയ (ബെംഗളൂരു), നെക്സ്റ്റ്‌പ്ലേ. എഐ (ഔറംഗബാദ്), പാരസ്പീക്ക് (ഗുരുഗ്രാം), പൃഥ്വി രക്ഷക് (പാലമു) എന്നിവര്‍ക്ക് ഇന്‍കുബേഷന്‍ ഗ്രാന്റായി ഒരു കോടി രൂപ ലഭിച്ചു. ഐഐടി ഡല്‍ഹിയുടെ എഫ്‌ഐടിടി ലാബുകളില്‍ മെന്റര്‍ഷിപ്പ് പിന്തുണയോടെ അവരുടെ പ്രോട്ടോടൈപ്പുകള്‍ സ്‌കെയിലബിള്‍ റിയല്‍വേള്‍ഡ് സൊല്യൂഷനുകളായി വികസിപ്പിക്കുന്നത് തുടരും.
മുന്നിലെത്തിയ 20 ടീമുകള്‍ക്കും 1 ലക്ഷം രൂപ വീതം ക്യാഷ് അവാര്‍ഡും സാംസങ് ഗലക്‌സി ഇസഡ് ഫഌപ്പ് സ്മാര്‍ട്ട്‌ഫോണുകളും ലഭിച്ചു. കൂടാതെ രണ്ടു ടീമുകള്‍ക്ക് വീതം ഒരു ലക്ഷം രൂപയുടെ ‘ഗുഡ്‌വില്‍ അവാര്‍ഡും യങ്ങ് ഇന്നവേറ്റര്‍ അവാര്‍ഡും 50000 രൂപയുടെ സോഷ്യല്‍ മീഡിയ ചാമ്പ്യന്‍ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു.
പരിപാടിക്ക് പിന്തുണയായി സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ (ഡിപിഐഐടി), ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സ്റ്റാര്‍ട്ട് അപ്പ് ഹബ്, അടല്‍ ഇന്നവേഷന്‍ മിഷന്‍ (നീതി ആയോഗ്) എന്നിവയുമായി സാംസങ് ദീര്‍ഘകാല സഹകരണം ആരംഭിച്ചു.
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും നിന്നുള്ള യുവതലമുറ അവരുടെ സൃഷ്ടിപരമായ ചിന്തകള്‍കൊണ്ട് ഭാവി നിര്‍മ്മിക്കുന്നുവെന്നും ‘സോള്‍വ് ഫോര്‍ ടുമാറോ’ വഴി തങ്ങള്‍ അവര്‍ക്ക് സാങ്കേതിക വിദ്യയിലൂടെ മികച്ച സമൂഹം പണിയാനുള്ള വേദി ഒരുക്കുന്നുവെന്നും സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ ജെ.ബി. പാര്‍ക്ക് പറഞ്ഞു.
സര്‍ക്കാര്‍, അക്കാദമിക് മേഖല, വ്യവസായ രംഗങ്ങളിലെ പ്രമുഖര്‍ ജൂറിയില്‍ അംഗങ്ങളായിരുന്നു. പ്രധാന അതിഥികളായി പ്രൊഫ. അജയ് കെ. സൂദ് (പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡ്‌വൈസര്‍, ഗവ. ഓഫ് ഇന്ത്യ), ഷോംബി ഷാര്‍പ് (യു.എന്‍. റെസിഡന്റ് കോ–ഓര്‍ഡിനേറ്റര്‍, ഇന്ത്യ), ഡോ. നിഖില്‍ അഗര്‍വാള്‍(എഫ്‌ഐടിടി, ഐഐടി ഡല്‍ഹി), പ്രഗ്‌ന്യ മോഹന്‍ (ഐഒസി യുവ ലീഡര്‍) എന്നിവര്‍ സന്നിഹിതരായിരുന്നു.
more recommended stories
Dairy Farmers in Kerala Must Prepare for the Second White Revolution: Union Minister George KurianKOCHI:Union Minister of State for Fisheries,.
Sabarimala Gold Theft: Vajivahanam Found at Tantri’s Home Sparks Questions About Cong Leaders’ RoleTHIRUVANANTHAPURAM:A 2012 order issued by the.
Pope Honors Prof S Varghese with Benemerenti MedalKOCHI: Professor S Varghese, former member.
Museums, Art Spaces Remind People of Togetherness: Scholars at Spice Routes ConferenceKOCHI: Museums and art galleries are.
Spice Routes Conference Lays Road Map to Strengthen Inter-cultural RelationsKOCHI: The first International Spice Routes.
International Spice Routes Conference to Begin on Jan 6KOCHI:Revisiting the fabled Spice Route that.
V.P Nandakumar Honoured at FICCI Kerala Policy ConclaveKOCHI:FICCI Kerala Chairman and Manappuram Finance.
Top Scholars to Lead Sessions at Global Spice Routes ConclaveKOCHI:The three-day International Spice Routes Conference.
Aster Medcity Supports Community Welfare at Munakkal Musaris Beach FestivalTHRISSUR:As part of the Munakkal Musaris.
Global Spice Routes Conclave to Unveil Heritage NetworkTHIRUVANANTHAPURAM:Declaration of the Spice Routes Heritage.