

കോഴിക്കോട്:
ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച സൈബര്‍ ക്രിക്കറ്റ് ലീഗില്‍ സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്‍മാരായി. ഫൈനലില്‍ നിശ്ചിത എട്ടോവറില്‍ കാലിക്കറ്റ് യുണൈറ്റഡ് ഉയര്‍ത്തിയ 45 റണ്‍സ് ലക്ഷ്യം 7.5 ഓവറില്‍ മറികടന്നാണ് സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാരായത്. ഗവ. സൈബര്‍പാര്‍ക്കിലെ സൈബര്‍ സ്പോര്‍ട്സ് അരീനയിലായിരുന്നു മത്സരം.
ഐപിഎല്‍ മാതൃകയില്‍ ഓരോ ടീമും കളിക്കാരെ ലേലം ചെയ്താണ് ഈ ടൂര്‍ണമെന്റില്‍ ടീം സംഘടിപ്പിക്കുന്നത്. ആകെ പത്ത് ടീമുകളാണ് നവംബര്‍ 18 മുതല്‍ ആരംഭിച്ച സൈബര്‍ ക്രിക്കറ്റ് ലീഗില്‍ മാറ്റുരച്ചത്. ഗവ. സൈബര്‍ പാര്‍ക്ക്, യുഎല്‍ സൈബര്‍ പാര്‍ക്ക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവിടങ്ങളിലെ 100 ജീവനക്കാരാണ് ടൂര്‍ണമന്റില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തത്.
സെമി ഫൈനല്‍ മത്സരത്തില്‍ സെന്‍ ബ്ലെയിസ് ഫീനിക്സ് റെനിഗേഡ്സിനെ പത്തു റണ്‍സിനാണ് തോല്‍പ്പിച്ചത്. കാലിക്കറ്റ് യുണൈറ്റഡ് വെല്‍കിന്‍വിറ്റ്സിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു.
ഫീനിക്സ് റെനിഗേഡ്സിന്റെ സാജന്‍ ബേസിലാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമന്റ്. കാലിക്കറ്റ് യുണൈറ്റഡിന്റെ ജിതിനെ മികച്ച ബോളറായും തെരഞ്ഞെടുത്തു.
ഫൈനല്‍ മത്സരത്തില്‍ ഗവ. സൈബര്‍പാര്‍ക്ക് സിഒഒ വിവേക് നായര്‍ മുഖ്യാതിഥിയായിരുന്നു. കാഫിറ്റ് ട്രഷറര്‍ നിധിന്‍, ജോയിന്റ് ട്രഷറര്‍ ഷിയാസ് മുഹമ്മദ്, മുന്‍ പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍, യുഎല്‍ സൈബര്‍ പാര്‍ക്ക് സെയില്‍സ് ലീഡര്‍ സനീഷ്, ഐഡിഎഫ്സി കാലിക്കറ്റ് മാനേജര്‍ വിപിന്‍ ശങ്കര്‍, ടൂര്‍ണമന്റ് കോ-ഓര്‍ഡിനേറ്റര്‍ സഞ്ജയ് കൃഷ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു.
more recommended stories
Registration Open for Prathidhwani Volleyball TournamentTHIRUVANANTHAPURAM: Registration has started for the.
Kerala Startup Mission Launches ‘Thirike’ Campaign for Brain GainTHIRUVANANTHAPURAM: Kerala Startup Mission (KSUM) is.
Veeyapuram Chundan Crowned CBL Season 5 Champions; Tops Overall PointsKOLLAM: Veeyapuram Chundan, rowed by Village.
CBL-5 @ Kochi: Backwater Kings Pull Out Upset Victory at Marine DriveKOCHI:The fifth season of the Champions.
SBI Onboards 541 Probationary Officers to Strengthen its Future-ready LeadershipMUMBAI:State Bank of India, the nation’s.
Registration Open for Prathidhwani Games-Season 2THIRUVANANTHAPURAM:Registration has begun for Prathidhwani Games-Season.
Ambuja Cements’ AMK Wins 18th Consecutive Overall Championship at Punjab State Special Olympic GamesCHANDIGARH:Ambuja Cements, the 9th largest building.
Messi Meets India’s Champions: Adidas Star Athletes Unite at Purana QilaTHIRUVANANTHAPURAM:adidas, committed towards fostering a dynamic.
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവിലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.
അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവിവിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20.