

കൊച്ചി: ഓട്ടോമോട്ടീവ് ടയർ മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ (ആത്മ) ചെയർമാനായി എം ആർ എഫ് ലിമിറ്റഡ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുൺ മാമൻ തെരഞ്ഞെടുക്കപ്പെട്ടു. ബ്രിഡ്ജ്സ്റ്റോൺ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഹിരോഷി യോഷിസെയ്ൻ ആണ് വൈസ് ചെയർമാൻ.
മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ അരുൺ മാമൻ യു എസിലെ ആഷ്‌ലാൻഡ് സർവകലാശാലയിൽ നിന്ന് എം ബി എ ബിരുദം നേടി. 2004 ലാണ് അരുൺ മാമൻ എം ആർ എഫ് മാനേജിംഗ് ഡയറക്ടറാകുന്നത്. 2017 ൽ വൈസ് ചെയർമാനും എം ഡിയുമായി. ക്രിക്കറ്റും മോട്ടോർ സ്പോർട്ടുകളും ഏറെ ഇഷ്ടപ്പെടുന്ന അരുൺ മാമൻ ആത്മയുടെ സുവർണ ജൂബിലി വർഷത്തിലാണ് ചെയർമാനായി ചുമതലയേൽക്കുന്നത്.
കൂടുതൽ അംഗങ്ങളെ ചേർത്ത് ആത്മയുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് അരുൺ മാമൻ അറിയിച്ചു. ഇന്ത്യൻ ടയർ വ്യവസായത്തെ ആഗോള വിതരണ രംഗത്തെ അതികായരാക്കി മാറ്റുമെന്നും ടയർ വ്യവസായത്തെ കൂടുതൽ മത്സരാധിഷ്ഠിതവും സാങ്കേതിക മേന്മയുള്ളതുമാക്കി മാറ്റുമെന്നും അരുൺ മാമൻ പറഞ്ഞു.
200,000 ഹെക്ടർ തോട്ടം എന്ന ലക്ഷ്യത്തിലേക്കായി ഇൻറോഡ് പ്രോജക്റ്റ് വ്യാവസായികാടിസ് സ്ഥാനത്തിൽ തന്നെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, ടയർ മേഖലയിലെ ഗുണനിലവാരവും പരിശീലനവും നവീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അരുൺ മാമൻ കൂട്ടിച്ചേർത്തു.
more recommended stories
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവിലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.
അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവിവിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20.
ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകുംതിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന.
യുപിഐ സര്‍ക്കിളില്‍ പ്രതിമാസം 15,000 രൂപ വരെ പൂര്‍ണ ഡെലിഗേഷന്‍ സൗകര്യം ലഭ്യമാക്കുംകൊച്ചി: ഭീം പെയ്മെന്‍റ് ആപ്പിലുള്ള യുപിഐ സര്‍ക്കിളില്‍.
പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി ബിനാലെ വേദികള്കൊച്ചി: പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ്.
സൈബര്‍ ക്രിക്കറ്റ് ലീഗ് 2025- സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാര്കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ്.
8-ാമത് ഇന്ത്യൻ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസ് നാഷണൽ കോൺഫറൻസ് കൊച്ചിയിൽ സംഘടിപ്പിച്ചുകൊച്ചി : കുട്ടികളിൽ കാണപ്പെടുന്ന പ്രധാന വാസ്കുലൈറ്റിസുകളില്‍.
കൂച്ച് ബെഹാർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കി കേരളം, മാനവ് കൃഷ്ണയ്ക്ക് തകർപ്പൻ സെഞ്ച്വറിവയനാട്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ.
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഒഡീഷയെ പത്ത് വിക്കറ്റിന് തകർത്ത് കേരളംലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.
വോളണ്ടിയര്‍മാര്‍ക്ക് സമകാലീന കലാവിജ്ഞാനത്തിന്റെ സര്‍വകലാശാലയാകാന്‍ കൊച്ചി-മുസിരിസ് ബിനാലെകൊച്ചി: സമകാലീന കലാലോകത്തിന്റെ ആഗോളമാതൃക തൊട്ടുമുന്നില്‍ നോക്കിക്കാണാനും.