

കൊച്ചി:
അഴിമതിക്കെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി സിഎംഎഫ്ആർഐ ക്വീൻസ് വോക്വേയിൽ അവതരിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമായി.
ജീവനക്കാരും ഗവേഷക വിദ്യാർത്ഥികളും ചേർന്നാണ് നാടകം അവതരിപ്പിച്ചത്. അഴിമതിയെ ചെറുക്കേണ്ടത് ഒരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന ഓർമപ്പെടുത്തലായിരുന്നു നാടകം. സിഎംഎഫ്ആർഐയുടെ വിജിലൻസ് ബോധവൽകരണ കാംപയിനിന്റെ ഭാഗമായായിരുന്നു പരിപാടി. ഹാസ്യവും സാമൂഹിക വിമർശനവും കലർന്ന നാടകം വോക്‌വേയിലെ സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റി. അഴിമതി എങ്ങനെ സാമൂഹിക വ്യവസ്ഥകളെ തകിടം മറിക്കുന്നുവെന്ന് നാടകത്തിലൂടെ അവതരിപ്പിച്ചു.
നാടകാവിഷ്‌കാരത്തിന് ശേഷം സിഎംഎഫ്ആർഐ വിജിലൻസ് ഓഫീസർ ഡോ ജെ ജയശങ്കർ ബോധവൽകരണ സന്ദേശം നൽകി.
സത്യസന്ധത, സുതാര്യത, ഉത്തരവാദിത്തബോധം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് സിഎംഎഫ്ആർഐയുടെ വിജിലൻസ് ബോധവത്കരണ കാംപയിൻ ലക്ഷ്യമിടുന്നത്. സിഎംഎഫ്ആർഐ വിജിലൻസ് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു ബോധവൽകരണം.
more recommended stories
Biennale: KBF Invites Applications for Abramović Method WorkshopKOCHI:The Kochi Biennale Foundation (KBF) has.
SC Issues Notice to Kerala on Denial of Reservation in Appointments of Public Prosecutors, PleadersNEW DELHI:The Supreme Court has issued.
Crowne Plaza Kochi Hosts Grand Christmas Tree Lighting CeremonyKOCHI:The grand Christmas Tree Lighting ceremony.
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവിലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.
അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവിവിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20.
ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകുംതിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന.
യുപിഐ സര്‍ക്കിളില്‍ പ്രതിമാസം 15,000 രൂപ വരെ പൂര്‍ണ ഡെലിഗേഷന്‍ സൗകര്യം ലഭ്യമാക്കുംകൊച്ചി: ഭീം പെയ്മെന്‍റ് ആപ്പിലുള്ള യുപിഐ സര്‍ക്കിളില്‍.
പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി ബിനാലെ വേദികള്കൊച്ചി: പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ്.
KMB 2025 Features 12 new venues; Preparations in full swingKOCHI: The sixth edition of the.
സൈബര്‍ ക്രിക്കറ്റ് ലീഗ് 2025- സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാര്കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ്.