

കൊച്ചി: 16- ാമത് സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരള (എസ്എഫ്ബിസികെ) ബാങ്കിംഗ് എക്സലന്‍സ് ആന്‍ഡ് ബിസിനസ്മെന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്സില്‍ ബാങ്ക് ഓഫ് ബറോഡയ്ക്ക് ‘ബെസ്റ്റ് ബാങ്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ്’ ലഭിച്ചു. കൊച്ചിയിലെ ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ നടന്ന ചടങ്ങ് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് ഓഫ് ബറോഡ എറണാകുളം സോണ്‍ ജനറല്‍ മാനേജരും സോണല്‍ ഹെഡുമായ ശ്രീ. ശ്രീജിത്ത് കൊട്ടാരത്തില്‍ പുരസ്കാരം ഏറ്റുവാങ്ങി. 2024 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിംഗ് മേഖലയ്ക്ക് ബാങ്ക് ഓഫ് ബറോഡ നല്‍കിയ അസാധാരണമായ സംഭാവനകള്‍ക്കുള്ള അംഗീകാരമാണിത്. ബാങ്കിംഗ് മികവ്, ഉപഭോക്തൃ സേവനം, സാമ്പത്തിക നവീകരണം എന്നിവയോടുള്ള ബാങ്ക് ഓഫ് ബറോഡയുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് ഈ അംഗീകാരം നേടിയത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ബാങ്കിന് ഈ ബഹുമതി ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ബാങ്കിംഗിലെ മികവ് ആഘോഷിക്കുന്നതിനു പുറമെ, ഐബിഎസ് സോഫ്റ്റ്വെയറിന്‍റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി. കെ. മാത്യൂസിന് മികച്ച ബിസിനസ്മെന്‍ ഓഫ് ദി ഇയര്‍ 2024 അവാര്‍ഡ്* ലഭിച്ചു. ബിസിനസിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മാത്യൂസ് നല്‍കിയ സമഗ്ര സംഭാവനകളെ അംഗീകരിച്ച് മന്ത്രി പി രാജീവ് പുരസ് കാരം സമ്മാനിച്ചു.
സാമ്പത്തിക മേഖലയിലും സാമ്പത്തികവുമായ പുരോഗതിയെ നയിക്കുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ശ്രദ്ധേയമായ നേട്ടങ്ങളുടെ തെളിവാണ് എസ്എഫ്ബിസികെ അവാര്‍ഡുകള്‍. സാമ്പത്തിക വളര്‍ച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതില്‍ ധനകാര്യ സ്ഥാപനങ്ങളും സംരംഭകരും വഹിച്ച സുപ്രധാന പങ്ക് ചടങ്ങ് എടുത്തുകാണിച്ചു.
more recommended stories
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവിലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.
അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവിവിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20.
ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകുംതിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന.
യുപിഐ സര്‍ക്കിളില്‍ പ്രതിമാസം 15,000 രൂപ വരെ പൂര്‍ണ ഡെലിഗേഷന്‍ സൗകര്യം ലഭ്യമാക്കുംകൊച്ചി: ഭീം പെയ്മെന്‍റ് ആപ്പിലുള്ള യുപിഐ സര്‍ക്കിളില്‍.
പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി ബിനാലെ വേദികള്കൊച്ചി: പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ്.
സൈബര്‍ ക്രിക്കറ്റ് ലീഗ് 2025- സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാര്കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ്.
8-ാമത് ഇന്ത്യൻ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസ് നാഷണൽ കോൺഫറൻസ് കൊച്ചിയിൽ സംഘടിപ്പിച്ചുകൊച്ചി : കുട്ടികളിൽ കാണപ്പെടുന്ന പ്രധാന വാസ്കുലൈറ്റിസുകളില്‍.
കൂച്ച് ബെഹാർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കി കേരളം, മാനവ് കൃഷ്ണയ്ക്ക് തകർപ്പൻ സെഞ്ച്വറിവയനാട്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ.
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഒഡീഷയെ പത്ത് വിക്കറ്റിന് തകർത്ത് കേരളംലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.
വോളണ്ടിയര്‍മാര്‍ക്ക് സമകാലീന കലാവിജ്ഞാനത്തിന്റെ സര്‍വകലാശാലയാകാന്‍ കൊച്ചി-മുസിരിസ് ബിനാലെകൊച്ചി: സമകാലീന കലാലോകത്തിന്റെ ആഗോളമാതൃക തൊട്ടുമുന്നില്‍ നോക്കിക്കാണാനും.