

കൊച്ചി: ഇന്ത്യയിലെ ഭിന്നശേഷിക്കാരായ യുവതികളുടെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട് യൂത്ത്4ജോബ്സ് ഫൗണ്ടേഷനുമായി ആമസോണ്‍ ഇന്ത്യ സഹകരിക്കുന്നു. ഭിന്നശേഷിക്കാരായ വനിതാ ബിസിനസുകാരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ആമസോണ്‍ ഡോട്ട് ഇന്‍ വഴി സഹായം നല്‍കുയാണ് ലക്ഷ്യം. ആമസോണ്‍ സഹേലി പ്രോഗ്രാമിലൂടെ ഭിന്നശേഷിയുള്ള സ്ത്രീകള്‍ക്ക് വിശാലമായ വിപണി അവസരങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ അവരുടെ ബിസിനസ് വളര്‍ത്തുന്നതിനും കഴിയും.
ഈ സഹകരണത്തിന്റെ ഭാഗമായി ആമസോണ്‍ സഹേലി പ്രോഗ്രാമിലൂടെ സ്ത്രീകള്‍ നയിക്കുന്ന ബിസിനസുകളെ പിന്തുണയ്ക്കും. ഡിജിറ്റല്‍, പെര്‍ഫോമന്‍സ് മാര്‍ക്കറ്റിംഗ്, ഉല്‍പ്പന്ന ലിസ്റ്റിംഗ് ഒപ്റ്റിമൈസേഷന്‍, പരസ്യ രീതികള്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ഉപഭോക്തൃ പ്രതീക്ഷകളും വിപണി അവസരങ്ങളും നന്നായി മനസ്സിലാക്കുന്നതിന് മേഖലയിലെ വനിതാ സംരംഭകര്‍ക്ക് ഡാറ്റാധിഷ്ഠിത സ്ഥിതിവിവരക്കണക്കുകളും മെട്രിക്സുകളും ലഭ്യമാക്കും.
ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ വനിതാ സംരംഭകരുടെ പങ്കാളിത്തം വലുതാണ്. തങ്ങളുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ വിജയകരമായ ബിസിനസുകള്‍ കെട്ടിപ്പടുക്കുന്നതിനുള്ള ഉപകരണങ്ങളും അവസരങ്ങളും നല്‍കിക്കൊണ്ട് ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് യൂത്ത്4ജോബ്സുമായുള്ള സഹകരണത്തിന്‍റെ ലക്ഷ്യം. ആമസോണ്‍ ഇന്ത്യയുടെ സെയില്‍സ് ഡയറക്ടര്‍ ഗൗരവ് ഭട്നാഗര്‍ പറഞ്ഞു.
ആമസോണ്‍ സഹേലിയുമായുള്ള തങ്ങളുടെ സഹകരണം ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളിലും നൈപുണ്യ വികസന അവസരങ്ങളിലും ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതിലൂടെ സ്വയം പര്യാപ്തരാക്കി മാറ്റുക മാത്രമല്ല, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ ഗണ്യമായ സംഭാവന നല്‍കുന്നവരാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് യൂത്ത്4ജോബ്സ് സ്ഥാപക മീര ഷേണോയ് പറഞ്ഞു.
ഇന്ന് ആമസോണ്‍ സഹേലിക്ക് നഗര-ഗ്രാമീണ മേഖലകളില്‍ നിന്നുള്ള അറുപതിലധികം പങ്കാളികളില്‍ 16 ലക്ഷത്തിലധികം വനിത സംരംഭകരുണ്ട്. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പലചരക്ക് സാധനങ്ങള്‍ തുടങ്ങി പത്ത് വിഭാഗങ്ങളിലായി സ്ത്രീകള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഉണ്ട്. 80,000-ത്തിലധികം വനിതാ കരകൗശല വിദഗ്ധര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ആമസോണിന്‍റെ വൈവിധ്യമാര്‍ന്ന ഉപഭോക്തൃ അടിത്തറയെ ഗുണപരമായി സ്വാധീനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സെല്ലര്‍മാര്‍, ഓപ്പറേഷന്‍സ് നെറ്റ് വര്‍ക്ക് പങ്കാളികള്‍, കമ്മ്യൂണിറ്റി ഗുണഭോക്താക്കള്‍, ജീവനക്കാര്‍, അസോസിയേറ്റുകള്‍ എന്നിവരുള്‍പ്പെടെ തങ്ങളുടെ ശൃംഖലയിലുടനീളം സ്ത്രീകള്‍ക്ക് നിരവധി അവസരങ്ങള്‍ ആമസോണ്‍ നല്‍കിയിട്ടുണ്ട്. അതിന്‍റെ സ്ഥാപനത്തിനകത്തും പുറത്തും സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള വിവിധ ആനുകൂല്യങ്ങള്‍, പരിപാടികള്‍, സംരംഭങ്ങള്‍ എന്നിവ ഇത് അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനായുള്ള ആമസോണിന്‍റെ സമര്‍പ്പണത്തെയും ഇ-കൊമേഴ്സ് മേഖലയില്‍ വൈവിധ്യം, തുല്യത, ഉള്‍പ്പെടുത്തല്‍ എന്നിവ വളര്‍ത്തുന്നതിനുള്ള പ്രതിബദ്ധതയെയും ഈ സംരംഭങ്ങള്‍ എടുത്തുകാണിക്കുന്നു.
more recommended stories
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവിലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.
അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവിവിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20.
ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകുംതിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന.
യുപിഐ സര്‍ക്കിളില്‍ പ്രതിമാസം 15,000 രൂപ വരെ പൂര്‍ണ ഡെലിഗേഷന്‍ സൗകര്യം ലഭ്യമാക്കുംകൊച്ചി: ഭീം പെയ്മെന്‍റ് ആപ്പിലുള്ള യുപിഐ സര്‍ക്കിളില്‍.
പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി ബിനാലെ വേദികള്കൊച്ചി: പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ്.
സൈബര്‍ ക്രിക്കറ്റ് ലീഗ് 2025- സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാര്കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ്.
8-ാമത് ഇന്ത്യൻ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസ് നാഷണൽ കോൺഫറൻസ് കൊച്ചിയിൽ സംഘടിപ്പിച്ചുകൊച്ചി : കുട്ടികളിൽ കാണപ്പെടുന്ന പ്രധാന വാസ്കുലൈറ്റിസുകളില്‍.
കൂച്ച് ബെഹാർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കി കേരളം, മാനവ് കൃഷ്ണയ്ക്ക് തകർപ്പൻ സെഞ്ച്വറിവയനാട്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ.
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഒഡീഷയെ പത്ത് വിക്കറ്റിന് തകർത്ത് കേരളംലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.
വോളണ്ടിയര്‍മാര്‍ക്ക് സമകാലീന കലാവിജ്ഞാനത്തിന്റെ സര്‍വകലാശാലയാകാന്‍ കൊച്ചി-മുസിരിസ് ബിനാലെകൊച്ചി: സമകാലീന കലാലോകത്തിന്റെ ആഗോളമാതൃക തൊട്ടുമുന്നില്‍ നോക്കിക്കാണാനും.