

കൊച്ചി:
ഗൃഹോപയോഗ വയറുകള്‍ക്ക് (ഹൗസ്-വയര്‍) ഇന്ത്യയില്‍ ആദ്യമായി ഗ്രീന്‍പ്രോ സര്‍ട്ടിഫിക്കേഷന്‍ സ്വന്തമാക്കുന്ന കമ്പനിയെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയിലെ മുന്‍നിര കേബിള്‍സ് ആന്‍ഡ് വയേഴ്സ് നിര്‍മാതാക്കളായ പോളിക്യാബ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി-ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ (സിഐഐ-ഐജിബിസി) നല്‍കുന്ന ഗ്രീന്‍പ്രോ സര്‍ട്ടിഫിക്കേഷനാണ് പോളിക്യാബിന് ലഭിച്ചത്. ഹൗസ്വയര്‍ വിഭാഗത്തില്‍ പോളിക്യാബിന്‍റെ ഫ്ളാഗ്ഷിപ്പ് ഉത്പന്നമായ പോളിക്യാബ് ഗ്രീന്‍ വയര്‍+നാണ് ഈ അംഗീകാരം ലഭിച്ചത്.
സുരക്ഷ, ഈടുനില്‍പ്പ്, കുറഞ്ഞ പാരിസ്ഥിതിക ആഘാതം എന്നിവയ്ക്കുള്ള കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉത്പന്നമാണ് പോളിക്യാബ് ഗ്രീന്‍ വയര്‍+. വീടുകള്‍ക്കും വാണിജ്യ പദ്ധതികള്‍ക്കും അനുയോജ്യമായ ഈ ഉത്പന്നം 99.97% ശുദ്ധമായ ചെമ്പ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. 90 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പന. ലെഡ് രഹിതമായതിനാല്‍, അടിയന്തിര സാഹചര്യങ്ങളില്‍ കുറഞ്ഞ തോതിലുള്ള പുക മാത്രമാണ് പുറത്തുവിടുക. ഗ്രീന്‍ ബില്‍ഡിങ് മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ വിവിധ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ക്ക് കീഴില്‍ 10 ബില്യണ്‍ ചതുരശ്ര അടിയില്‍ അധികം പദ്ധതികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ സുരക്ഷിതവും, ആരോഗ്യകരവും, ഹരിതവുമായ ഇടങ്ങള്‍ നിര്‍മിക്കുന്നതില്‍ ഗ്രീന്‍പ്രോ സര്‍ട്ടിഫിക്കേഷനുള്ള വയറുകള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാനുമാവും.
more recommended stories
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവിലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.
അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവിവിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20.
ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകുംതിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന.
യുപിഐ സര്‍ക്കിളില്‍ പ്രതിമാസം 15,000 രൂപ വരെ പൂര്‍ണ ഡെലിഗേഷന്‍ സൗകര്യം ലഭ്യമാക്കുംകൊച്ചി: ഭീം പെയ്മെന്‍റ് ആപ്പിലുള്ള യുപിഐ സര്‍ക്കിളില്‍.
പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി ബിനാലെ വേദികള്കൊച്ചി: പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ്.
സൈബര്‍ ക്രിക്കറ്റ് ലീഗ് 2025- സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാര്കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ്.
8-ാമത് ഇന്ത്യൻ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസ് നാഷണൽ കോൺഫറൻസ് കൊച്ചിയിൽ സംഘടിപ്പിച്ചുകൊച്ചി : കുട്ടികളിൽ കാണപ്പെടുന്ന പ്രധാന വാസ്കുലൈറ്റിസുകളില്‍.
കൂച്ച് ബെഹാർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കി കേരളം, മാനവ് കൃഷ്ണയ്ക്ക് തകർപ്പൻ സെഞ്ച്വറിവയനാട്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ.
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഒഡീഷയെ പത്ത് വിക്കറ്റിന് തകർത്ത് കേരളംലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.
വോളണ്ടിയര്‍മാര്‍ക്ക് സമകാലീന കലാവിജ്ഞാനത്തിന്റെ സര്‍വകലാശാലയാകാന്‍ കൊച്ചി-മുസിരിസ് ബിനാലെകൊച്ചി: സമകാലീന കലാലോകത്തിന്റെ ആഗോളമാതൃക തൊട്ടുമുന്നില്‍ നോക്കിക്കാണാനും.