

കൊച്ചി :
ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (AMR) എന്ന ആഗോള ആരോഗ്യ പ്രതിസന്ധിക്കെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനായി കൊച്ചി അമൃത ആശുപത്രി, ലോക ആന്റിമൈക്രോബിയൽ അവബോധ വാരം 2025 വിവിധ പരിപാടികളോടെ ആചരിച്ചു.
കഴിഞ്ഞ ദശാബ്ദത്തിലുടനീളം ആശുപത്രിയിൽ വിജയകരമായി നടപ്പിലാക്കിയ ആന്റിമൈക്രോബിയൽ സ്റ്റുവാർഡ്ഷിപ്പ് പ്രോഗ്രാം (AMSP) ശക്തിപ്പെടുത്തുന്നതിനും, റാഷണൽ ആന്റിബയോട്ടിക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഒരാഴ്ച നീണ്ടു നിന്ന നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
ഡോക്ടർമാരുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടെയും സജീവ പങ്കാളിത്തമാണ് ആശുപത്രിയിലെ ഇൻപേഷ്യന്റ് സെറ്റിംഗിൽ ആന്റിമൈക്രോബിയൽ സ്റ്റുവാർഡ്ഷിപ്പ് പ്രോഗ്രാം വിജയകരമാക്കിയത്. എന്നാൽ ആന്റിബയോട്ടിക് ഉപയോഗത്തിന്റെ ഭൂരിഭാഗവും ഔട്ട്‌പേഷ്യന്റ് മേഖലയിൽ നിന്നാണ് ഉണ്ടാകുന്നത് എന്ന തിരിച്ചറിവോടെയാണ് WHO-യുടെ പ്രത്യേക ക്ലാസിഫിക്കേഷനോടനുബന്ധിച്ച് നിരവധി പുതിയ പദ്ധതികൾ ആണ് ആശുപത്രി അവതരിപ്പിച്ചത്.
അവശ്യ മരുന്നുകളുടെ തിരഞ്ഞെടുപ്പും ഉപയോഗവും സംബന്ധിച്ച WHO വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിട്ടുള്ള Access ഗ്രൂപ്പ് ആന്റിബയോട്ടിക്കുകൾക്ക് മുൻഗണന നൽകുകയും, AHIS-ലുള്ള CDSS ഇന്റഗ്രേഷൻ പ്രിസ്ക്രിപ്ഷനെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നീല നിറത്തിലുള്ള ആന്റിബയോട്ടിക് പ്രിസ്ക്രിപ്ഷൻ കവറുകൾ ഉപയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രധാനമായി നടപ്പാക്കിയതിൽ ചിലത്.
വാരാചരണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കൊച്ചി അമൃത ആശുപത്രിയിലെ അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ബീന .കെ.വി., ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം പ്രൊഫസറും യൂണിറ്റ് ചീഫുമായ ഡോ. ദീപു T.S, അസോസിയേറ്റ് പ്രൊഫസർ ഡോ. മെർലിൻ മോനി, അസിസ്റ്റൻറ് പ്രൊഫസർ ഡോ. കിരൺ ജി. കുളിരാങ്കൽ തുടങ്ങിയവർ പങ്കെടുത്തു. അതോടൊപ്പം AMR-നെ ആസ്പദമാക്കിയ ഡാൻസ് വീഡിയോയും ആദ്യ ദിവസത്തിൽ പ്രദർശിപ്പിച്ചു. ലോക ആന്റിമൈക്രോബിയൽ ബോധവൽകരണ വാരാചരണത്തോടനുബന്ധിച്ച് നടൻ മോഹൻലാൽ ആന്റിബയോട്ടിക് ബോധവൽക്കരണ വീഡിയോ പങ്കുവെച്ചു.
ആഴ്ചയിലുടനീളം നടത്തിയ പ്രധാന പരിപാടികളിൽ പി.ജി ഡോക്ടർമാരും ക്ലിനിക്കൽ ഫാർമസിസ്റ്റുകളും പങ്കെടുത്ത വാദപ്രതിവാദ മത്സരം, ഇൻഫെക്ഷൻ കൺട്രോൾ അവബോധം വർധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മത്സരം, സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിലൂടെ AMR ബോധവത്കരണം ശക്തിപ്പെടുത്തുന്നതിന് നടത്തിയ മത്സരം തുടങ്ങിയ വിവിധ പരിപാടികളിൽ നിരവധി പേർ പങ്കെടുത്തു.
കൂടാതെ ഔട്ട് പേഷ്യന്റ് വിഭാഗങ്ങളിൽ “ഇപ്പോൾ പ്രവർത്തിക്കുക: നമ്മുടെ വർത്തമാനകാലത്തെ സംരക്ഷിക്കുക, നമ്മുടെ ഭാവിയെ സുരക്ഷിതമാക്കുക” എന്ന ഈ വർഷത്തെ ആശയത്തെ ഉൾക്കൊള്ളിച്ച കോമിക് ബുക്ക് ലെറ്റുകളുടെയും ബാഡ്ജുകളുടെയും വിതരണം, ക്യാമ്പസിലൊട്ടാകെ ഫോട്ടോബൂത്തുകളും വാൾ പ്ലെഡ്ജുകളും ഒരുക്കി ബോധവൽക്കരണം ശക്തിപ്പെടുത്തൽ തുടങ്ങിയവ ശ്രദ്ധേയമായി.
സമൂഹാരോഗ്യ സംരക്ഷണത്തിൽ അമൃത ആശുപത്രിയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പാക്കിക്കൊണ്ടാണ് ഈ ആന്റിമൈക്രോബിയൽ അവബോധ വാരം ആചരിച്ചത്. ആന്റിബയോട്ടിക് പ്രതിരോധം നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങളിൽ ഒട്ടുമിക്ക ആരോഗ്യപ്രവർത്തകരും വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും സജീവമായി പങ്കെടുത്തു.
more recommended stories
Crowne Plaza Kochi Hosts Grand Christmas Tree Lighting CeremonyKOCHI:The grand Christmas Tree Lighting ceremony.
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവിലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.
അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവിവിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20.
ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകുംതിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന.
യുപിഐ സര്‍ക്കിളില്‍ പ്രതിമാസം 15,000 രൂപ വരെ പൂര്‍ണ ഡെലിഗേഷന്‍ സൗകര്യം ലഭ്യമാക്കുംകൊച്ചി: ഭീം പെയ്മെന്‍റ് ആപ്പിലുള്ള യുപിഐ സര്‍ക്കിളില്‍.
പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി ബിനാലെ വേദികള്കൊച്ചി: പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ്.
KMB 2025 Features 12 new venues; Preparations in full swingKOCHI: The sixth edition of the.
സൈബര്‍ ക്രിക്കറ്റ് ലീഗ് 2025- സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാര്കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ്.
8-ാമത് ഇന്ത്യൻ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസ് നാഷണൽ കോൺഫറൻസ് കൊച്ചിയിൽ സംഘടിപ്പിച്ചുകൊച്ചി : കുട്ടികളിൽ കാണപ്പെടുന്ന പ്രധാന വാസ്കുലൈറ്റിസുകളില്‍.
8th National Conference of the Indian Society of Kawasaki Disease Held in KochiKOCHI: The 8th National Conference of.