

കൊച്ചി:
യമഹ മോട്ടോര്‍ ഇന്ത്യയില്‍ പുതിയ തലമുറ ബൈക്കുകളും ഇലക്ട്രിക് മോഡലുകളും അവതരിപ്പിച്ചു. ആഗോള പ്രശസ്തമായ മോഡേണ്‍ റെട്രോ സ്‌പോര്‍ട്‌സ് ബൈക്ക് എക്‌സ്എസ്ആര്‍ 155 ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്നതിനൊപ്പം യമഹയുടെ ആദ്യ ഇലക്ട്രിക് മോഡലുകളായ എയിറോക്‌സ്-ഇയും ഇസി-06 ഉം പുറത്തിറക്കി. കൂടാതെ യുവാക്കള്‍ക്കായി രൂപകല്‍പ്പന ചെയ്ത പുതിയ എഫ്ഇസഡ് റേവ് ബൈക്കും പുറത്തിറങ്ങി.
എക്‌സ്എസ്ആര്‍155ന് വില 1,49,990 രൂപ (എക്‌സ്‌ഷോറൂം, ഡല്‍ഹി). ക്ലാസിക് ഡിസൈനും ആധുനിക എഞ്ചിനീയറിംഗും ഒന്നിക്കുന്ന ബൈക്ക്, 155സിസി ലിക്വിഡ്കൂള്‍ഡ് എഞ്ചിനും വിവിഎ സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളുന്നു. ഡ്യുവല്‍ ചാനല്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ബൈക്കിനുണ്ട്.
യമഹയുടെ ആദ്യ ഇലക്ട്രിക് മോഡലായ എയ്‌റോക്‌സ്-ഇ, 9.4 കെഡബ്ല്യു മോട്ടറും ഡ്യുവല്‍ 3 കെഡബ്ല്യുഎച്ച് ബാറ്ററിയുമാണ് ഉപയോഗിക്കുന്നത്. 106 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഈ ഇവി സ്‌പോര്‍ട്ടി ഡിസൈനും വൈകണക്റ്റ് ആപ്പിനുള്ള സ്മാര്‍ട്ട് കണക്റ്റിവിറ്റിയും ഉള്‍ക്കൊള്ളുന്നു. അതേ സമയം ഇസി 06, 160 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 4.5 കെഡബ്ല്യു മോട്ടര്‍ സജ്ജമായ ദിനസഞ്ചാര ഇവി ആണെന്ന് കമ്പനി അറിയിച്ചു.
യുവ റൈഡര്‍മാര്‍ക്കായി പുറത്തിറങ്ങിയ എഫ്ഇസഡ് റേവിന് വില 1,17,218 രൂപയാണ്. 149 സിസി എഞ്ചിന്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, ആധുനിക ഗ്രാഫിക്‌സ് എന്നിവയാണ് ഹൈലൈറ്റുകള്‍.
യമഹയുടെ ആഗോള വളര്‍ച്ചാ തന്ത്രത്തിന്റെ കേന്ദ്രബിന്ദു ഇന്ത്യയാണ്, പ്രീമിയം, ഇലക്ട്രിക് സഞ്ചാര വിഭാഗങ്ങളില്‍ വന്‍ സാധ്യതകള്‍ കാണുന്ന ഒരു വിപണിയാണെന്നും എക്‌സ്എസ്ആര്‍ ബ്രാന്‍ഡിന്റെയും തങ്ങളുടെ പുതിയ ഇവി മോഡലുകളുടെയും പുറത്തിറക്കല്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിലും ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഗതാഗത മേഖലയുമായി പൊരുത്തപ്പെടുന്നതിലും ഒരു
നിര്‍ണായക ചുവടുവയ്പ്പാണെന്നും യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ ഇറ്റാരു ഒട്ടാനി പറഞ്ഞു.
more recommended stories
Kerala has Become the Most ideal State for Industries: Finance MinisterKOCHI:“Kerala has evolved as an ideal.
BPCL Leads Nationwide Push to Expand PNG and CNG AdoptionMUMBAI:Bharat Petroleum Corporation Limited (BPCL), a.
Kerala Vehicle Owners Choose Motor Insurance Add-Ons for Enhanced ProtectionKOCHI:Kerala’s unique geography, high rainfall, and.
Kerala Startup Mission Partners with TrEST Research Park to Accelerate EV InnovationTHIRUVANANTHAPURAM:Kerala Startup Mission (KSUM) has announced.
AI not a Panacea for Everything, Says Former IBM FellowTHIRUVANANTHAPURAM: Though the latest artificial intelligence.
Ultraviolette Showcases Next-Gen AI on the F77 in Partnership with Soundhound AIBENGALURU: Following the resounding success of.
Bank of Baroda Joins Hands with CREDAI Hyderabad for Property Show 2026HYDERABAD: Bank of Baroda (Bank), one.
Kerala Startup Mission Launches ‘Thirike’ Campaign for Brain GainTHIRUVANANTHAPURAM: Kerala Startup Mission (KSUM) is.
Jos Alukkas Presents ‘My Best Friend’s Wedding’KOCHI: Jos Alukkas, a trusted name.
Tech A Break Officially Relaunched with Grand Motor Rally at TechnoparkTHIRUVANANTHAPURAM: Tech A Break, Technopark’s flagship.